മല്ലപ്പള്ളി: പകർച്ചവ്യാധി നിയന്ത്രണത്തിന്റെ ഭാഗമായി സി.പി.എം ആനിക്കാട് ലോക്കൽ കമ്മിറ്റിയും പ്രാഥമിക ആരോഗ്യ കേന്ദ്രവും സംയുക്തമായി മഴക്കാലപൂർവ ശുചീകരണം നടത്തി.പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ഷീബാ ജോസഫ്,അജി കല്ലുപുര, അൻസൽ എം.എസ്, രജനി ജോർജ്ജ്, രേഖാ തങ്കച്ചൻ,ലിജോ ജോർജ്,നിധിൻ തമ്പി, കിരൺ സി.കെ,സിറിൻ സിബി, ലിബിൻ എന്നിവർ നേതൃത്വം നൽകി.