പന്തളം: പന്തളത്തും അന്യസംസ്ഥാന തൊഴിലാളികൾ സംഘടിക്കാൻ ശ്രമിച്ചു.പൊലീസ് വിരട്ടിയൊടിക്കാൻ ശ്രമിച്ചതോടെ ശ്രമം പരാജയപ്പെട്ടു. ഇന്നലെ രാവിലെ 7.30 ഓടെയാണ് നൂറോളം വരുന്ന അന്യസംസ്ഥാന തൊഴിലാളികൾ സ്വകാര്യ ബസ് സ്റ്റേഷനിൽ എത്തിയത്.പശ്ചിമ ബംഗാളിലെ മാൾഡയിലേക്ക് ട്രയിൻ തരപ്പെടുത്തണമെന്നും, നിലവിൽ 1200 രൂപ വാടക കൊടുക്കുന്ന താമസസ്ഥലത്തിന് 600 രൂപ വാടകയ്ക്ക് ലഭിക്കണമെന്നുമായിരുന്നു ആവശ്യം. ജില്ലയിലെ മറ്റ് പ്രദേശങ്ങളിലെ പ്രതിഷേധമായിരുന്നു ഇവർക്ക് പന്തളത്തും പ്രചോദനമായത്.കടയ്ക്കാട് പി.എച്ച്.സി യ്ക്ക് സമീപം താമസിക്കുന്നവരാണ് ഇവർ.പി .എച്ച്.സി യുടെ സമീപത്ത് നിന്നും സംഘടിച്ച് സ്വകാര്യ ബസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.ഇവരിൽ രണ്ടുപേരുമായി പൊലീസ് ചർച്ച നടത്തിയിരുന്നു. പ്രശ്ന പരിഹാരം കാണാമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.കടയ്ക്കാട് പി.എച്ച്.സി യ്ക്ക് സമീപം പൊലീസ് നിരീക്ഷണംഏർപ്പെടുത്തി.എസ്.ഐ.ആർ.ശ്രീകുമാർ.എ.എസ്.ഐ.സന്തോഷ്, മനോജ്, സിവിൽ പൊലീസ് ഓഫീസറന്മാരായ അഖിൽ,അർജുൻ,രഞ്ജിത്, യുനസ്,അമീഷ് എന്നിവർ സ്ഥലത്ത് എത്തിയാണ് നടപടി സ്വീകരിച്ചത്.