ചെങ്ങന്നൂർ: മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൊവിഡ് കേരളത്തിൽ രോഗവ്യാപനം കുറയുന്നത് സംസ്ഥാന സർക്കാരിന്റെ നേട്ടമാണെന്ന് മന്ത്രി ടി.എം.തോമസ് ഐസക് പറഞ്ഞു.
ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന കൊവിഡ് 19 ജോയിൻ കരുണ ,സേവ് ചെങ്ങന്നൂർ പദ്ധതി വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കരുണ ചെയർമാൻ സജി ചെറിയാൻ എം.എൽ..എ അദ്ധ്യക്ഷനായി. ചെറുകോൽ ശുഭാനന്ദാശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗീതാനന്ദൻ, കവി ഒ.എസ്. ഉണ്ണികൃഷ്ണൻ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി..സി.അജിത, വൈസ് പ്രസിഡന്റ് ജി..വിവേക്, ചെങ്ങന്നൂർ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.എം ശശികുമാർ, ഡോ. പ്രകാശ്, ഡോ.അലക്സാണ്ടർ കോശി,എം എച്ച് റഷീദ്, എൻ ആർ സോമൻ പിള്ള, മോഹനൻ പിള്ള, പി ഡി ശശിധരൻ, അഡ്വ.സുരേഷ് മത്തായി, സജി വള്ളവന്താനം, ജി നിശികാന്ത്, അഭിലാഷ് കരിമുളയ്ക്കൽ എന്നിവർ സംസാരിച്ചു.