02-pipe-cgnr
ഐടിഐ ജംഗ്ഷനിൽ പഴയ ബീവറേജിന് സമീപത്തായി കലിങ്ങിനോട് ചേർന്ന് വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി സമീപത്തെ തോട്ടിലൂടെ ശുദ്ധജലം പാഴാകുന്നു.

ചെങ്ങന്നൂർ: എം.സി റോഡിൽ ഐ.ടി.ഐ ജംഗ്ഷനിൽ പഴയ ബീവറേജിന് സമീപത്തായി കലിങ്കിനോട് ചേർന്ന് വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി സമീപത്തെ തോട്ടിലൂടെ ശുദ്ധജലം പാഴാകുന്നു. കലിങ്കിനു മുകളിലേക്ക് പൈപ്പ് ലൈൻ ഉയർത്തിയ ഭാഗത്തായാണ് നാലു മാസമായി ശുദ്ധജലം പാഴാകുന്നത്. സമീപത്തെ കടക്കാർ വിവരം വാട്ടർ അതോറിറ്റിയെ അറിയിച്ചെങ്കിലും നാളിതുവരെ ഇതുവരെ പ്രശ്നം പരിഹരിച്ചിട്ടില്ല.