തണ്ണിത്തോട്: തേക്കുത്തോട് ളാഹ ഭാഗത്ത് പുലിയെ കണ്ടതായി പ്രദേശവാസികൾ. പ്ലാന്റെഷൻ കോർപ്പറേഷന്റെ കശുമാവിൻ തോട്ടത്തിൽ അടിക്കാടുകൾ തെളിക്കാതെ കിടന്ന തൂക്കനാൽ ഭാഗത്താണ് കഴിഞ്ഞ ദിവസം വൈകിട്ട് നാട്ടുകാർ പുലിയെ കണ്ടത്. പ്ലാന്റെഷനിലെ തൊഴിലാളിയായ മൂഴിക്കൽ വത്സലയാണ് ആദ്യം പുലിയെ കണ്ടത്. തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. കാൽപാടുകൾ കണ്ടെത്താൻ കഴിഞ്ഞില്ലങ്കിലും നാട്ടുകാർ കണ്ടത് പുലിയാണന്ന് സ്ഥിരീകരിച്ചതായി ഡപ്യൂട്ടി റേഞ്ച് ഓഫീസർ ബി.ഗിരി പറഞ്ഞു.