കലഞ്ഞൂർ : സ്വകാര്യവൽക്കരണ നീക്കം ഉപേക്ഷിക്കുക, ഇലക്ട്രിസിറ്റി ഭേദഗതി ബിൽ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. കലഞ്ഞൂർ പോസ്റ്റ് ഓഫീസിനു മുന്നിൽ സി.പി.എം കൊടുമൺ ഏരിയാ കമ്മറ്റി അംഗം എസ്. രാജേഷ് ഉദ്ഘാടനം ചെയ്തു. റോയി ജി. അദ്ധ്ക്ഷയനായിരുന്നു. ആർ. ഉദയചന്ദ്രൻ, അനിൽകുമാർ കെ.ആർ. എന്നിവർ പ്രസംഗിച്ചു.