തോട്ടഭാഗം : കാനാതറ ഇട്ടുവിരുത്തിൽ പരേതനായ ഐ.എം. ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് (98) നിര്യാതയായി. എടത്വാ കുന്നേൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് രാവിലെ 10 ന് തോട്ടഭാഗം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ ആർച്ച് ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തായുടെ കാർമ്മികത്വത്തിൽ. മക്കൾ : ജോയി, ബേബിച്ചൻ (റേഷൻ വ്യാപാരി), രാജൻ, ബാബു (കവിയൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്, കവിയൂർ സഹകരണ ബാങ്ക് മുൻ ബോർഡ് അംഗം), ബർസിലി (കവിയൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗം, കവിയൂർ സഹകരണ ബാങ്ക് മുൻ ബോർഡ് അംഗം), ജോർജ്ജുകുട്ടി (സെന്റ് വിൻസന്റ് ഡി പോൾ തോട്ടഭാഗം ഏരിയ കൗൺസിൽ പ്രസിഡന്റ്, കേരള സ്റ്റേറ്റ് റേഷൻ റീട്ടെയിൽ ഡീലേഴ്സ് അസോസിയേഷൻ തിരുവല്ല താലൂക്ക് പ്രസിഡന്റ്, കവിയൂർ സഹകരണ ബാങ്ക് മുൻ ബോർഡ് അംഗം), ജയിംസ് ജോസഫ് (ഫിനാൻഷ്യൽ അഡൈ്വസർ, എസ്.ബി.ഐ ലൈഫ്, കോഴഞ്ചേരി). മരുമക്കൾ : ലീലാമ്മ (ആര്യങ്കാവ്), ഏലിയാമ്മ (പുറമറ്റം), ആനി (വള്ളംകുളം), റോസമ്മ (ചമ്പക്കുളം, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം), എൽസി (തിരുമൂലപുരം), ലിസി (നിരണം), മറിയാമ്മ ജയിംസ് (അസി. നഴ്സിംഗ് സൂപ്രണ്ട്, പുഷ്പഗിരി മെഡിക്കൽ കോളേജ്). കൊച്ചുമക്കൾ : പ്രിയ, പ്രെയ്സ്, ബിബിൻ, ബെനീറ്റ, റെനി, റോബിൻ, റൂബി, ബോബി, ഡോ. നിമ്മി, നീതു, ഗുഡ് വിൻ, ഗോഡ്ലിൻ.