പത്തനംതിട്ട : കേരളാ കൺസ്യൂമർ ഫെഡറേഷൻ അഞ്ചിന് പരിസ്ഥിതി ദിനാചരണം നടത്തും.സംസ്ഥാനതല ഉദ്ഘാടനം ക്‌നാനയ സഭാ റാന്നി ഭദ്രാസനാധിപൻ ഐവാനിയോസ് കുറിയാക്കോസ് മെത്രാപ്പോലീത്താ വൃക്ഷത്തൈ നട്ട് നിർവഹിക്കും.രാജു ഏബ്രഹാം
എം.എൽ.എയോഗം ഉദ്ഘാടനം ചെയ്യും.പ്രസിഡന്റ് നാടിയൻ പറമ്പിൽ മൈതീൻകുഞ്ഞ്,സംസ്ഥാന ജനറൽ സെക്രട്ടറി ജെനു കുമ്പഴ,ശ്രീനി ശാസ്താംകോവിൽ,മന്ദിരം രവീന്ദ്രൻ, സാമുവൽ പ്രക്കാനം എന്നിവർ പങ്കെടുക്കും.