തിരുവല്ല: പെരിങ്ങര പഞ്ചായത്ത് 4-ാം വാർഡിലെ കേളൻപറമ്പിൽ പടി - രക്ഷാസൈന്യം പള്ളി പടി റോഡിന്റെ സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിനായി 29 ലക്ഷം രൂപയ്ക്ക് അനുമതി ലഭിച്ചതായി മാത്യു ടി. തോമസ് എം.എൽ.എ അറിയിച്ചു.പാടശേഖരത്തിന്റെ നടുവിലൂടെയുള്ള റോഡിന്റെ 370 മീറ്ററോളം ഭാഗത്ത് ഇരുവശങ്ങളിലുമായി സംരക്ഷണഭിത്തി നിർമ്മിക്കുന്നത്.വേങ്ങൽ പാടശേഖരത്തിലെ കർഷകർക്ക് കാർഷിക ആവശ്യങ്ങൾക്കുള്ള ഗതാഗതത്തിനും രക്ഷാസൈന്യം പള്ളിയിലേക്കുള്ള വഴിക്കും പ്രയോജനകരമാണ്.