കോന്നി: നാല് മാസത്തെ വൈദ്യുതി ബിൽ ഒന്നിച്ചടക്കേണ്ടി വരുന്നത് സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നതായി പരാതി. ലോക്ഡൗണിനെ തുടർന്ന് 2 മാസത്തെ ബിൽ അടയ്ക്കാൻ കെ.എസ്.ഇ.ബി സാവകാശം നൽകിയിരുന്നു. ഇത് അടയ്ക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് 2 മാസത്തെ തുക കൂടി ചേർത്ത് പുതിയ ബിൽ നൽകിയത്. നാലു മാസത്തെ ബില്ലിൽ വൈദ്യുതി ചാർജ് മുൻ മാസങ്ങളിനെക്കാൾ കൂടുതലാണ് ഭൂരിഭാഗം ഉപഭോക്താക്കൾക്കും വന്നിട്ടുള്ളത്. പലർക്കും ആദ്യ ബില്ലിൽ 800 രൂപയായിരുന്നു 4 മാസത്തെ ബില്ലിൽ 4000 രൂപയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കോന്നി വട്ടക്കാവ് സ്വദേശി എം.എ. ബഷീറിന് 600 രൂപയായിരുന്നു കഴിഞ്ഞ ബിൽ തുക ഇത്തവണ പുതിയ ബില്ലിൽ 2000 രൂപയാണ് വന്നിട്ടുള്ളത്.