sreelekha

പത്തനംതിട്ട : തിരുവനന്തപുരത്തു നിന്ന് പത്തനംതിട്ടവരെ സ്കൂട്ടർ ഒാടിച്ചതിന്റെ ത്രില്ലൊന്നും ശ്രീലേഖയ്ക്കില്ല. ജോലിക്കാര്യമാണ്. വന്നേ പറ്റു എന്നതുകൊണ്ട് രണ്ടും കൽപിച്ച് പുറപ്പെട്ടതാണ്. പുല്ലാട് ബി.ആർ.സി ഇരവിപേരൂർ പഞ്ചായത്ത് കോ-ഓർഡിനേറ്ററായ ശ്രീലേഖ (53) വണ്ടിയോടിച്ചത് 115.7 കിലോമീറ്റർ. മേയ് 21നായിരുന്നു സാഹസം. തിരുവനന്തപുരത്താണ് വീട്. പത്താംക്ളാസ് പരീക്ഷയുടെ മുന്നൊരുക്കങ്ങൾക്കായി അടിയന്തരമായി എത്തണമെന്ന് നിർദ്ദേശമുണ്ടായിരുന്നു. സാധാരണട്രെയിനിൽ തിരുവല്ല റെയിൽവേ സ്റ്റേഷനിലിറങ്ങി അവിടെ നിന്ന് ബസിലാണ്പുല്ലാട്ടെത്തുന്നത്. ലോക് ഡൗണായതിനാൽ ട്രെയിനില്ല.

ജോലി സ്ഥലത്തേക്ക് കൊണ്ടുവിടാമെന്ന് ഭർത്താവ് മോഹൻ കുമാർ പറഞ്ഞെങ്കിലും വേണ്ടെന്നു വച്ചു. ജോലി കൂടുതലായാൽ താമസിക്കേണ്ടിവരുമെന്നതിനാൽ തനിയെ പോരാൻ തീരുമാനിക്കുകയായിരുന്നു.

രാവിലെ 6 ന് ആരംഭിച്ച യാത്ര 9.30ന് പുല്ലാട് അവസാനിച്ചു. ആദ്യമായാണ് ഇത്രയും ദൂരം യാത്ര ചെയ്തതെന്ന് ശ്രീലേഖ പറയുന്നു. ജോലി കഴിഞ്ഞ് 22ന് വൈകിട്ട് 5ന് മടങ്ങി. രാത്രി 7.30ന് വീട്ടിലെത്തി. തനിക്ക് ഭയമില്ലായിരുന്നെങ്കിലും വീട്ടുകാർക്ക് പേടിയുണ്ടായിരുന്നെന്ന് ശ്രീലേഖ പറഞ്ഞു.

1999 ലാണ് സർവീസിൽ കയറിയത്. മലയാലപ്പുഴ ജെ.എം.പി എച്ച്.എസിൽ അദ്ധ്യാപികയായിരുന്നു. പിന്നീട് സമഗ്ര ശിക്ഷാ കേരളയിലെത്തി ...

തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപം ബി 12 ൽ ഭർത്താവിനോടും മകൾ ഗാന്ധിമയോടും ഒപ്പമാണ് താമസം.