പത്തനംതിട്ട : കൊച്ചി, തിരുവനന്തപുരം, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ തിങ്കളാഴ്ച ആറു വിമാനങ്ങളിലായി പത്തനംതിട്ട ജില്ലക്കാരായ 77 പ്രവാസികൾകൂടി എത്തി. ഇവരിൽ 44 പേരെ വിവിധ കോവിഡ് കെയർ സെന്ററുകളിലും 33 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. ദുബായ് കൊച്ചി വിമാനത്തിൽ മൂന്നു സ്ത്രീകളും രണ്ടു പുരുഷൻമാരും ഉൾപ്പെടെ അഞ്ചു പത്തനംതിട്ട ജില്ലക്കാരാണ് എത്തിയത്. മൂന്നു പേർ കോവിഡ് കെയർ സെന്ററിലും രണ്ടു പേർ വീടുകളിലും നിരീക്ഷണത്തിൽ പ്രവേശിച്ചു.
അബുദാബി കൊച്ചി വിമാനത്തിൽ ഒരു സ്ത്രീയും രണ്ടു പുരുഷൻമാരും ഉൾപ്പെടെ ജില്ലക്കാരായ മൂന്നു പേരാണ് എത്തിയത്. ഇവരിൽ ഒരാൾ കോവിഡ് കെയർ സെന്ററിലും രണ്ടു പേർ വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നു. ദുബായ് തിരുവനന്തപുരം വിമാനത്തിൽ 13 സ്ത്രീകളും 12 പുരുഷൻമാരും അഞ്ചു കുട്ടികളും ഉൾപ്പെടെ ജില്ലക്കാരായ 30 പേരാണു എത്തിയത്. ഇതിൽ 14 പേരെ കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലാക്കി. ഏഴു ഗർഭിണികൾ അടക്കം 16 പേർ ടാക്സിയിൽ വീടുകളിൽ എത്തി നിരീക്ഷണത്തിൽ കഴിയുകയാണ്. ബഹ്രിൻ കൊച്ചി വിമാനത്തിൽ ആറു സ്ത്രീകളും മൂന്നു പുരുഷൻമാരും ഉൾപ്പെടെ ഒൻപതു ജില്ലക്കാരാണ് എത്തിയത്. ഇതിൽ നാലുപേർ കോവിഡ് കെയർ സെന്ററുകളിലും ഒരു ഗർഭിണി ഉൾപ്പെടെ അഞ്ചു പേർ വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നു. കുവൈറ്റ് തിരുവനന്തപുരം വിമാനത്തിൽ 14 സ്ത്രീകളും ഏഴു പുരുഷൻമാരും ആറു കുട്ടികളും അടക്കം ജില്ലക്കാരായ 27 പ്രവാസികളാണ് എത്തിയത്. ഇവരിൽ 19 പേരെ വിവിധ കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലാക്കി. രണ്ടു ഗർഭിണികൾ ഉൾപ്പെടെ എട്ടുപേർ വീടുകളിൽ നിരീക്ഷണത്തിലാണ്. സലാലകണ്ണൂർ വിമാനത്തിൽ പത്തനംതിട്ട ജില്ലക്കാരായ മൂന്നു പുരുഷൻമാരെത്തി. ഇവർ മൂന്നുപേരും കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ കഴിയുന്നു.