local
ഡോ. അംബികാദേവി

പത്തനംതിട്ട: സേവന മികവിൽ ലഭിച്ച അംഗീകാരങ്ങളുമായി ജില്ലാ മൃഗസംരക്ഷണ ഒാഫീസർ ഡോ. അംബികാദേവി പടിയിറങ്ങി. 32 വർഷത്തെ സേവനത്തിന് ശേഷമാണ് വിരമിച്ചത്. 2018ലെ മികച്ച ഡെപ്യൂട്ടി ഡയറക്ടർ പുരസ്കാരം, 2018ൽ ജില്ലാ ലേഡി വെറ്ററിനേറിയൻ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. അംബികാദേവിയുടെ കാലയളവിലാണ് ജില്ലാ വെറ്ററിനറി ഒാഫീസിന് െഎ.എസ്.ഒ 2009 അവാർഡ് ലഭിച്ചത്. മൃഗസംരക്ഷണ വകുപ്പിന്റെ എല്ലാ ഒാഫീസുകളിലും ഇ-ഒാഫീസ് സംവിധാനം നടപ്പാക്കുന്നതിന് നേതൃത്വം നൽകി.

1987ൽ കോഴിക്കോട് ജില്ലയിൽ റീജിയണൽ ക്ലിനിക്കൽ ലബോറട്ടറി വെറ്ററിനറി സർജനായാണ് ജോലിയിൽ പ്രവേശിച്ചത്. കോഴിക്കോട്, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ വിവിധ മൃഗാശുപത്രികളിൽ ജോലിചെയ്തു. 2016ൽ ഡെപ്യൂട്ടി ഡയറക്ടർ, 2018ൽ ജോയിന്റ് ഡയറക്ടർ എന്നീ പദവികളിലെത്തി.

ജില്ലയിൽ തെരുവുനായ വന്ധ്യംകരണത്തിനുള്ള സമഗ്ര എ.ബി.സി എ.ആർ പദ്ധതി, കന്നുകാലികളുടെ വന്ധ്യതാ നിവാരണത്തിനായി മിഷൻ നന്ദിനി പദ്ധതി എന്നിവ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പാക്കി.