പത്തനംതിട്ട : ദളിത് പെൺ കുട്ടിയുടെ മരണത്തിന് സംസ്ഥാന സർക്കാരും വിദ്യാഭ്യാസ വകുപ്പുമാണ് ഉത്തരവാദികളെന്ന് യുവമോർച്ച ജില്ലാ പ്രസിഡന്റ് കെ.ഹരീഷ് പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീലിന്റെ മൂക്കിന് കീഴെ നടന്ന സംഭവത്തിൽ സംസ്ഥാന സർക്കാരിനെ പ്രതി ചേർത്ത് കേന്ദ്രസംസ്ഥാന പട്ടികജാതി കമ്മീഷനുകൾ, ബാലാവകാശ കമ്മീഷനുകൾ എന്നിവർ കേസെടുക്കുക എന്നി അവിശ്യങ്ങൾ ഉന്നയിച്ച് യുവമോർച്ചയുടെ നേതൃത്വത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുൻപിൽ ധർണ നടത്തി. യുവമോർച്ച ജില്ലാ സെക്രട്ടറി ശരത്ത് പന്തളം അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡൻറ് കെ.ഹരീഷ് സമരം ഉദ്ഘാടനം ചെയ്തു.ജില്ലാ ട്രഷറർ ഹരി നീർവിളാകം,മണ്ഡലം വൈസ് പ്രസിഡൻറ് സായികൃഷ്ണ, മണ്ഡലം കമ്മിറ്റി അംഗം നന്ദു കാരംവേലി എന്നിവർ പങ്കെടുത്തു.