പത്തനംതിട്ട : ബ്രേക്ക്ദി ചെയിൻ' കാമ്പയിന്റെ ഭാഗമായി കേരള എൻ.ജി.ഒ.യൂണിയൻ സിവിൽസ്റ്റേഷൻ ഏരിയ സർക്കാർ ഓഫീസുകളിൽ ജീവനക്കാർക്ക് തുണിമാസ്‌ക് വിതരണം നടത്തി.കാമ്പയിന്റെ ഭാഗമായി ഹാൻഡ് സാനിറ്റൈസർ ദൗർലഭ്യമായ സമയത്ത് ഏരിയകമ്മിറ്റിയുടെ നേതൃത്വത്തിൽ സാനിറ്റൈസർ നിർമ്മിച്ചു ഓഫീസുകളിൽ വിതരണം നടത്തിയും,സോപ്പ്,ഹാൻഡ് വാഷ് എന്നിവ എല്ലാ ഓഫീസുകളിലും നൽകി.എൻ. ജി. ഒ യൂണിയൻ ജില്ലാ സെക്രട്ടറി ഡി.സുഗതൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എസ്.സൈമയ്ക്ക് മാസ്‌ക്ക് നൽകി ഏരിയയിലെ എല്ലാ ജീവനക്കാർക്കും മാസ്‌ക് എത്തിക്കുന്ന കാമ്പയിൻ പ്രവർത്തനം ഉദ്ഘാടനം ചെയ്തു.പത്തനംതിട്ട ഡി.ഡി.പി ഓഫീസിൽ നടന്ന ചടങ്ങിൽ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റംഗം ആദർശ്കുമാർ,ഏരിയസെക്രട്ടറി വി.പ്രദീപ്,സി.എസ്.സൗമ്യ, ഷെബി ഷാജഹാൻ,സുരേഷ്‌കുമാർ എന്നിവർ പങ്കെടുത്തു.