പത്തനംതിട്ട: ജില്ലയിലെ പട്ടികജാതി/വർഗ വിഭാഗക്കാർ രണ്ടാം ദിവസവും ഓൺലൈൻ ക്ളാസിന് പുറത്ത്. ഇവർക്ക് പഠനത്തിനാവശ്യമായ അടിസ്ഥാന സൗരാരായ വിദ്യാർത്ഥികളെ വിജ്ഞാൻവാടികളിലും മറ്റും എത്തിച്ച് ഓൺലൈൻ പഠനം നടത്തണമെന്നാണ് സർക്കാർ നിർദേശം. ഇന്നലെയും ഇത് നടപ്പായില്ല.തദ്ദേശ സ്ഥാപനങ്ങളലാണ് സൗകര്യം ഏർപ്പെടുത്തേണ്ടതെന്ന് ജില്ലാ പട്ടിക ജാതി വികസന ഓഫീസർ എസ്.എസ്.ബീന പറയുന്നു.എന്നാൽ,പട്ടികജാതി വിഭാഗക്കാരായ എത്ര വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ളാസുകൾ ലഭിച്ചില്ലെന്ന കണക്ക് പോലും പട്ടികജാതി വികസന ഓഫീസിലില്ല.
പട്ടിക ജാതിക്കാരടക്കം നാലായിരത്തിലേറെ വിദ്യാർത്ഥികൾക്കാണ് ജില്ലയിൽ ഓൺലൈൻ ക്ളാസ് നഷ്ടമായത്. അതേസമയം, ആദിവാസി മേഖലയിൽ പഠനം ലഭിക്കേണ്ട കുട്ടികളുടെ കണക്കുകൾ പട്ടികവർഗ വികസന സമിതി ജില്ലാ ഓഫീസർ ശങ്കരൻ കാണിയുടെ നേതൃത്വത്തിൽ ഇന്നലെ ശേഖരിച്ചു.അട്ടത്തോട്,ചാലക്കയം,മൂഴിയാർ,ആവണിപ്പാറ എന്നിവിടങ്ങളിൽ 179 കുട്ടികൾക്കാണ് ഓൺലൈൻ ക്ളാസ് നൽകേണ്ടത്.കറന്റും ഫോണും ഇല്ലാത്ത ഇവരെ തൊട്ടടുത്ത വിജ്ഞാൻ വാടികളിലോ ഇന്റർനെറ്റ് സൗകര്യം ലഭ്യമായ സ്ഥലത്തോ എത്തിച്ച് ഓൺലൈൻ ക്ളാസിന്റെ ഭാഗമാക്കാൻ നടപടകൾ പുരോഗമിക്കുകയാണ്.
@ ആകെ പട്ടിക വർഗ വിദ്യാർത്ഥികൾ 990
@ഓൺലൈൻ പഠന സൗകര്യം ലഭിക്കുന്നത് 717
@ ക്ളാസ് ലഭിക്കേണ്ടവർ 273
@ ആവണിപ്പാറയിൽ ജനറേറ്റർ എത്തിച്ച് ലാപ് ടോപ്പിൽ ഡൗൺലോഡ് ചെയ്ത ക്ളാസ് കാണിക്കും.
@ മൂഴിയാറിൽ അടുത്തുള്ള വിജ്ഞാൻ വാടിയിൽ ആഴ്ചയിൽ രണ്ട് ദിവസം കുട്ടികളെ എത്തിച്ച് പഠനം നടത്തും.
@ അട്ടത്തോട് ട്രൈബൽ സ്കൂളിൽ പഠന സൗകര്യം ഏർപ്പെടുത്തും.