ചെങ്ങന്നൂർ: നഗരത്തിലെ എം.സി റോഡിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകുന്നു.ഓടയിലെ മാലിന്യങ്ങൾ നീക്കംചെയ്യുന്ന ജോലിയാണ് ആരംഭിച്ചത്. കെ.എസ് .ടി.പി ഉദോഗസ്ഥർ സി.ഐ സുധിലാൽ, വ്യാപാരി വ്യവസായി ഏകോപന സമതി നേതാക്കളായ ജേക്കബ് വി സ്‌കറിയ,അനസ് പൂവാലം,പറമ്പിൽ ആനന്ദ് കുമാർ, രഞ്ജിത്ത് ഖാദി, അനൂപ് ലേപാണ്ടിയിൽ, രത്നകുമാർ, സാജൻ ചാക്കോ, പ്രേംദാസ്, അനിൽ കുമാർ തുടങ്ങിയവർ ജനപ്രതിനിധികളോടോപ്പം സ്ഥലത്ത് എത്തിയിരുന്നു. എം സി റോഡിൽ വെള്ളകെട്ട് ഉണ്ടായ സ്ഥലങ്ങളിൽ ആരംഭിച്ച പണികൾ സജി ചെറിയാൻ എം.എൽ.എ, ചെയർമാൻ കെ.ഷിബുരാജൻ, സി.ഐ.എം സുധിലാൽ, അനസ് പൂവാലം എന്നിവരും കെ.എസ്.ടി.പി ഉദ്യോഗസ്ഥരും വ്യാപാരികളും പണിനിരീക്ഷിക്കുന്നുണ്ട്.മിക്കയിടങ്ങളിലും മഴപെയ്താൽ വെള്ളം കെട്ടിക്കിടക്കുന്നത് പതിവായിരുന്നു. കാൽനടക്കാരും വ്യാപാരികളും ഏറെക്കാലമായി അനുഭവിച്ചുവന്നിരുന്ന ബുദ്ധിമുട്ടിനാണ് ഇതോടെ പരിഹാരമാകുന്നത്.