പത്തനംതിട്ട : നഗരസഭയ്ക്ക് വീണാ ജോർജ് എം.എൽ.എ സ്‌റ്റേഡിയത്തിനു വേണ്ടി അനുവദിച്ച 50 കോടി രൂപ വേണ്ടെന്ന് വെച്ചു.അതെപോലെ തന്നെ പത്തനംതിട്ട മത്സ്യ മാർക്കറ്റിനു വേണ്ടി ഒരു കോടിരൂപ വേണ്ടന്നു വെയ്ക്കുന്ന പത്തനംതിട്ട യു.ഡി.എഫ് ഭരണ സമതിക്കെതിരെ പത്താം വാർഡിലെ എൽ.ഡി.എഫ് പ്രവർത്തകൾ സായാഹ്ന ധർണ നടത്തി.സി.പി.ഐ ജില്ലാ കൺസിൽ അംഗം അബ്ദുൽ ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ഇക്ബാൽ അത്തിമൂട്ടിൽ അദ്ധ്യക്ഷനായിരുന്നു.സി.സി ഗോപാലകൃഷ്ണൻ,ഫിറോസ് ബഷീർ ,സിയാദ് തുടങ്ങിയവർ പങ്കെടുത്തു.