03-ksrtc
തിരുവനന്തപുരത്തു നിന്നും നിരീക്ഷണത്തിൽ കഴിയേണ്ട ആളുകളുമായി വന്ന ബസ് ചെങ്ങന്നൂർ പേരിശ്ശേരി റെയിൽവേ മേൽപ്പാലത്തിൽ കുടുങ്ങിയപ്പോൾ.

ചെങ്ങന്നൂർ: ഡൽഹിയിൽ നിന്നെത്തിയ കറുകച്ചാൽ സ്വദേശിയെ അധികൃതരുടെ അനാസ്ഥ വലച്ചു. . ഡൽഹിയിൽ നിന്ന് ഇന്നലെ രാവിലെയാണ് ഇവർ തിരുവനന്തപുരത്ത് ട്രയിനിൽ എത്തിയത്. ഇയാളോടൊപ്പം നിരീക്ഷണത്തിൽ കഴിയേണ്ട
രണ്ട് ചെങ്ങന്നൂർ നിവാസികൾക്കൊപ്പം കെ.എസ്ആർ.ടി.സി ബസിൽ ചെങ്ങന്നൂരിൽ എത്തി. ഇവരുമായിദേശീയ പാതയിലൂടെ വന്ന ബസ് ചെങ്ങന്നൂർ പേരിശേരി റെയിൽവേ മേൽപ്പാലത്തിനു സമീപം എത്തിയപ്പോൾ ക്രോസ് ബാറിൽ ഉടക്കി വാഹനഗതാഗതം തടസപ്പെട്ടു. തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് ബസ് കടത്തിവിട്ടത്. തുടർന്ന് ഇവരെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വിവരം അറിയുന്നത്. ബസിൽ ഉണ്ടായിരുന്ന ചെങ്ങന്നൂർ സ്വദേശികളായ രണ്ടുപേരെ ബന്ധുക്കൾ കൂട്ടിക്കൊണ്ടുപോയി. എന്നാൽ കൃത്യമായ നിർദ്ദേശം ലഭിക്കാഞ്ഞാൽ കറുകച്ചാൽ സ്വദേശി മണിക്കൂറുകളോളം കാത്തുനിന്നു.. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചതനുസരിച്ച് വൈകിട്ട് 3.30 ഓടെ ഭാര്യ അവരുടെ കാറിൽ എത്തിയെങ്കിലും ആംബുലനൻസിൽ അയയ്ക്കുകയായിരുന്നു.