പത്തനംതിട്ട: രണ്ട് സമീപ ജില്ലകളെ ബന്ധിപ്പിച്ചുള്ള കെ.എസ്.ആർ.ടി.സി. സർവീസ് ഇന്ന് ആരംഭിക്കും. ഏഴ് ഡിപ്പോകളിൽ നിന്ന് 103 സർവീസ് നടത്തും. രാവിലെ അഞ്ചിന് തുടങ്ങി രാത്രി ഒൻപതിന് അവസാനിക്കും. മിനിമം ചാർജ് എട്ട് രൂപ അനുസരിച്ചുള്ള പഴയ നിരക്കിലാണ് ടിക്കറ്റ് നൽകുന്നത്. കൊവിഡ് കർശന നിയന്ത്രണ മേഖലയിൽ നിന്നുള്ള യാത്രക്കാരെ കയറ്റില്ല. യാത്രക്കാർ നിർബന്ധമായും മാസ്‌ക് ധരിക്കണം.


@പത്തനംതിട്ട


പത്തനംതിട്ട ഡിപ്പോയിൽനിന്ന് 21 സർവീസാണ് ഉണ്ടാകുക. രണ്ടെണ്ണം ഫാസ്റ്റ് പാസഞ്ചറും ബാക്കി ഓർഡിനറിയുമാണ്. മുണ്ടക്കയം, പുനലൂർ, ചെങ്ങന്നൂർ,കോട്ടയം, കൊട്ടാരക്കര, കൊല്ലം എന്നിവിടങ്ങളിലേക്കാണ് പ്രധാന സർവീസ്.

@ തിരുവല്ല


14 സർവീസിൽ 10 ഫാസ്റ്റ് പാസഞ്ചറും ബാക്കി ഓർഡിനറിയുമാണ്. ആലപ്പുഴ, കോട്ടയം, ചെങ്ങന്നൂർ വഴി അടൂർ എന്നിവിടങ്ങളിലേക്കാണ് സർവീസ്.

@റാന്നി


10 സർവീസിൽ ആറെണ്ണം ഫാസ്റ്റായും നാലെണ്ണം ഓർഡിനറിയുമായി ഓടിക്കും. തിരുവല്ല, പത്തനംതിട്ട ഭാഗങ്ങളിലേക്കാണ് സർവീസ്.

@ മല്ലപ്പള്ളി

23 സർവീസിൽ മൂന്ന് ഫാസ്റ്റും ബാക്കി ഓർഡിനറിയുമാണ്. കോട്ടയം, പത്തനംതിട്ട ഭാഗത്തേക്ക് ചെയിൻ സർവീസുകളാണ് നടത്തുക.

@ കോന്നി


10 സർവീസിൽ ആറെണ്ണം ഫാസ്റ്റായും ബാക്കി ഓർഡിനറിയുമാണ്. കോട്ടയം, പുനലൂർ, കൊല്ലം എന്നിവടങ്ങളിലേക്കാണ് സർവീസ്.


@ അടൂർ

18 സർവീസ്. കൊല്ലം, ആയൂർ, തിരുവല്ല, കായംകുളം, തെങ്ങമം എന്നിവിടങ്ങളിലേക്കാണ് സർവീസ്.

@ പന്തളം

പത്തനംതിട്ടയിലേക്ക് ഏഴ് ഓർഡിനറി സർവീസുകൾ.