പത്തനംതിട്ട: സാങ്കേതിക സൗകര്യം ഒരുക്കാതെ ഓൺലൈൻ അദ്ധ്യയനം ആരംഭിച്ചത് സ്‌കൂൾ വിദ്യാർത്ഥികളോടുള്ള വെല്ലുവിളിയാണെന്ന് കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം ഉന്നതാധികാര സമിതിയംഗം പ്രഫ.ഡി.കെ. ജോൺ പറഞ്ഞു.
സാധാരണക്കാരായ ആയിരക്കണക്കിന് കുട്ടികളെ പ്രതിസന്ധിയിലാക്കുന്നതാണ് തീരുമാനം. സ്മാർട്ട് ഫോണോ, ഇന്റർനെറ്റ് സൗകര്യമോ, ടിവിയോ ഇല്ലാത്തവർ പഠനത്തിനു പുറത്താകുന്നത് പരിഷ്‌കൃത സമൂഹത്തിനു ചേർന്നതല്ല. എല്ലാവരെയും ചേർത്തു നിർത്താൻ സർക്കാരിന് ബാദ്ധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു..