ചെങ്ങന്നൂർ: ജില്ലാ ട്രഷറിയിലും, ജില്ലാ ട്രഷറി പരിധിയിൽ ഉൾപ്പെടുന്ന ചെങ്ങന്നൂർ, കായംകുളം, മാവേലിക്കര, എടത്വ,ഹരിപ്പാട്,മാന്നാർ,നൂറനാട്, മുതുകുളം സബ് ട്രഷറികളിലും സ്ഥിരനിക്ഷേപം നടത്തിയിടുള്ള ആദായ നികുതി പരിധിക്കു താഴെമാത്രം വാർഷിക വരുമാനം ഉള്ള നിക്ഷേപകർ 2020 – 21സാമ്പത്തിക വർഷത്തിൽ നിക്ഷേപത്തിന്റെ പലിശയിൽനിന്നും ആദായ നികുതി (ടി.ഡി.എസ്) കുറവ് ചെയുന്നതിൽനിന്നും വിടുതൽ ലഭിക്കുന്നതിന് ആവശ്യമായ ഫോം15ജി/15എച്ച് 25ന് മുൻപായി ബന്ധപ്പെട്ട ട്രഷറിയിൽ സമർപ്പിക്കേണ്ടതാണ്.ഫോം സമർപ്പിക്കാത്ത നിക്ഷേപകർക്ക് ജൂലൈ മാസം ഒന്നാംതീയതി മുതൽ നൽകുന്ന പലിശയിൽ നിന്നും ആദായ നികുതി കുറവ് ചെയ്യുന്നതായിരിക്കുമെന്ന് ജില്ലാ ട്രഷറി ഓഫീസർ അറിയിച്ചു.