03-sob-krishnankutty
കുട്ടികൃഷ്ണൻ

ചെങ്ങന്നൂർ :എണ്ണയ്ക്കാട് തറയിൽ കൊട്ടാരത്തിൽ ബി. കുട്ടികൃഷ്ണൻ (77) നിര്യാതനായി. സി.പി.എം മുൻ ആലുവ ഏരിയാ കമ്മിറ്റി അംഗം, സി.ഐ.ടി.യു ഏരിയാ സെക്രട്ടറി, പുരോഗമന കലാസാഹിത്യ സംഘം മാന്നാർ ഏരിയാകമ്മിറ്റി വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.. ആലുവ എടത്തല സൗത്ത് ഇന്ത്യൻ വയർ റോപ്സിൽ മുൻജീവനക്കാരനാണ്. ഭാര്യ:സുലോചന. മക്കൾ: മഞ്ജു കുട്ടികൃഷ്ണൻ(ദേശാഭിമാനി സീനിയർ സബ്എഡിറ്റർ ), കെ.മനു. പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്ന് രാവിലെ പത്തിന് എണ്ണയ്ക്കാട്ടെ വീട്ടിലെത്തിക്കും.. തുടർന്ന് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിന് കൈമാറും.