പത്തനംതിട്ട : ജൈവ വൈവിധ്യം സംരക്ഷണത്തിന്റെയും വനസംരക്ഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി ജില്ലയിലുള്ള വ്യക്തികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കർഷകർ എന്നിവർക്ക് വനമിത്ര പുരസ്‌കാരത്തിന് അപേക്ഷിക്കാം. അപേക്ഷഫോറം കോന്നി എലിയറയ്ക്കൽ സോഷ്യൽ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസിൽ ലഭിക്കും. അപേക്ഷ ജൂൺ 30 വരെ സ്വീകരിക്കും. ഒരിക്കൽ പുരസ്‌കാരം ലഭിച്ചവർ അടുത്ത അഞ്ച് വർഷത്തേക്ക് അപേക്ഷിക്കാൻ പാടില്ല. കൂടുതൽ വിവരം www.keralaforest.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 8547603708, 8547603707, 0468 2243452.