പത്തനംതിട്ട : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ഒരു കോടി ഫലവൃക്ഷ തൈ വിതരണം പദ്ധതി പ്രകാരം ജില്ലയിലെ കൃഷി ഭവനുകൾ മുഖേന വിവിധ ഇനം ഫലവൃക്ഷതൈകളും ടിഷ്യുകൾച്ചർ വാഴ തൈകളും വിതരണം ചെയ്യും. ഒന്നാംഘട്ട വിതരണം ജൂൺ അഞ്ചിന് ആരംഭിക്കും. രണ്ടാംഘട്ട തൈ വിതരണം ജൂലൈ മാസം ആദ്യ ആഴ്ച ഞാറ്റുവേല ചന്തകളുടെ സമയത്ത് നടത്തും. ഫലവൃക്ഷ തൈകൾ ആവശ്യമുള്ള കർഷകർ കൃഷി ഭവനുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണം. കൂടാതെ fruitplantspathanamthitta@gmail.com എന്ന ഇമെയിലിലേക്ക് അപേക്ഷകന്റെ പഞ്ചായത്തും മൊബൈൽ നമ്പരും ഉൾപ്പെടുത്തി അപേക്ഷ നൽകാമെന്നും പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.