തിരുവല്ല: കരുണ ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ തൊഴിലാളി സംഗമം നടത്തി.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ ഉദ്‌ഘാടനം ചെയ്തു.ലോക്ക് ഡൗൺ കാലത്ത് ദുരിതത്തിലായ ഓട്ടോ-ടാക്സി തൊഴിലാളികൾക്ക് വാഹന നികുതിയിൽ ഇളവ് അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ജില്ലയിലെ സ്വതന്ത്ര ടാക്സി ഡ്രൈവേഴ്സ് യൂണിയനായ കരുണയുടെ തിരുവല്ലാ സോൺ 27ലെ 74 കുടുംബങ്ങൾക്ക് സൗജന്യപച്ചക്കറികിറ്റ്,മാസ്കുകൾ,കൈയുറകൾ,സാനിറ്റെസർ എന്നിവ വിതരണം ചെയ്തു.ജില്ലാ ഹോമിയോ വിഭാഗം നൽകിയ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനുള്ള മരുന്നുകളും അംഗങ്ങളുടെ കുടുംബങ്ങൾക്ക് നൽകി.കരുണ ജില്ലാ പ്രസിഡന്റ് ഗോപേഷ് അയിരൂർ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് റോഷൻ തിരുവല്ല,സെക്രട്ടറി അഖിലേഷ് തിരുവല്ല,ജോയിന്റ് സെക്രട്ടറി മുകേഷ്,കൊച്ചുമോൻ എന്നിവർ പ്രസംഗിച്ചു.