തിരുവല്ല: ഓൺലൈൻ പഠനസൗകര്യമില്ലാത്തതിനാൽ ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന സർക്കാരിനെ പ്രതി ചേർത്ത് കേന്ദ്ര-സംസ്ഥാന പട്ടികജാതി കമ്മീഷനുകൾ,ബാലാവകാശ കമ്മീഷനുകൾ എന്നിവർ കേസെടുക്കണമെന്നു ആവശ്യപ്പെട്ട് യുവമോർച്ച തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല ഡി.ഡി.ഓഫീസിന് മുന്നിൽ ധർണനടത്തി.ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.ശ്യാം മണിപുഴ ഉദ്ഘാടനം ചെയ്തു.യുവമോർച്ച നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ജിഷ്ണു മോഹൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി ആർ.നിതിഷ് മുഖ്യപ്രഭാഷണം നടത്തി.ബി.ജെ.പി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ജയൻ ജനാർദ്ദനൻ, യുവമോർച്ച മണ്ഡലം ഉപാദ്ധ്യക്ഷൻ രാജീവ് പരിയാരത്ത്മല,ട്രഷറാർ ജസ്റ്റിൻ അനിക്കാട്,ഒ.ബി.സി മോർച്ച ജനറൽസെക്രട്ടറി രാജേഷ് കൃഷ്ണ,ജില്ലാകമ്മിറ്റിയംഗം ലിബിൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.