04-10-kg-fibroid
അറുപത്തഞ്ചുകാരിയുടെ വയറ്റിൽ നിന്ന് പുറത്തെടുത്ത 10 കിലോയുള്ള മുഴ

പത്തനംതിട്ട : പയ്യനല്ലൂർ സ്വദേശിയായ അറുപത്തഞ്ചുകാരിയുടെ വയറ്റിൽ നിന്നും 10 കിലോ ഭാരമുള്ള മുഴ അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.വിദേശത്തു അദ്ധ്യാപികയായിരുന്ന അറുപത്തഞ്ചുകാരിക്ക് വയറിനു അമിത ഭാരവും നടക്കുന്നതിനു ബുദ്ധിമുട്ടും കുറേനാളുകളായി അനുഭവപ്പെട്ടിരുന്നു.കലശലായ ശ്വാസം മുട്ടലും, കുനിയുന്നതിനും നിവരുന്നതിനും വിഷമവും, അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്. മണിക്കൂറുകൾ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്യുകയായിരുന്നു. നേരത്തെയുണ്ടായിരുന്ന ബുദ്ധിമുട്ടുകൾ എല്ലാം ശാസ്ത്രക്രിയക്കുശേഷം ഒഴിഞ്ഞ ആശ്വാസത്തിലാണ് ഇപ്പോൾ പൂർണ ആരോഗ്യവതിയായ പയ്യനല്ലൂർ സ്വദേശി.
ലൈഫ് ലൈൻ ആശുപത്രിയിലെ ഡോക്ടർമാരായ ഡോ.ബി പ്രസന്നകുമാരി,ഡോ.മാത്യൂസ് ജോൺ,ഡോ.സിറിയക് പാപ്പച്ചൻ,ഡോ.ബി ശ്രീലത എന്നിവരുടെ നേതൃത്വ ത്തിലായിരുന്നു ശസ്ത്രക്രിയ.