തിരുവല്ല: മത്സ്യസമ്പത്തിന്റെ നാശത്തിന് കാരണമാകുമെന്നതിനാൽ, നെൽകൃഷി ചെയ്യുന്ന പാടശേഖരങ്ങളിൽ മത്സ്യകൃഷി നടത്തരുതെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ (ഉൾനാടൻ) സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസി‌ഡന്റ് പി.പി.ജോൺ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബാബു ലിയോൺസ് പ്രസംഗിച്ചു.