പത്തനംതിട്ട : ഓൺലലൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ മനംങ്കനാന്ത് മലപ്പുറം വളഞ്ചേരിയിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിക്ഷേധിച്ചു എ.ബി.വി.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ കളകട്രേറ്റിന് മുൻപിൽ പ്രതിക്ഷേധ ധർണ നടത്തി. ജില്ലാ പ്രസിഡന്റ് ഗോകുൽ പ്രസാദ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന സമിതിയംഗം വിഭു കെ.വി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കമ്മിറ്റി അംഗങ്ങളായ അശ്വിൻ ഇലന്തൂർ, അജിൻ,ഉമേഷ് എന്നിവർ നേതൃത്വം നൽകി. ജില്ലയിലെ വിവിധ നഗരങ്ങൾ കേന്ദ്രീകരിച്ചു പ്രതിക്ഷേധ പരിപാടികൾ ആഹ്വാനം ചെയ്തതായി ജില്ലാ ഓഫീസ് സെക്രട്ടറി ഇന്ദുചൂഡൻ ആർ. അറിയിച്ചു.