പത്തനംതിട്ട: ലോകപരിസ്ഥിതി ദിനത്തിൽ കെ.പി.എം.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ എട്ട് യൂണിയനുകളിലെ ഭവനങ്ങളിലും പൊതു സ്ഥലങ്ങളിലുമായി 15000 വൃക്ഷത്തൈകൾനട്ട് പിടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഓർമ്മ മരം എന്ന പേരിലുള്ള പദ്ധതി കെ.പി.എം.എസ് സുവർണ ജൂബിലിയോടനുബന്ധിച്ചാണ് നടപ്പാക്കുന്നത്.അടൂർ തെങ്ങമത്ത് ആന്റോ ആന്റണി എം.പിയും സീതത്തോട്ടിൽ കെ.യു.ജനീഷ് കുമാർ എം.എൽ.എ യും കോഴഞ്ചേരിയിൽ കെ.ശിവദാസൻ നായരും ഇലവുംതിട്ടയിൽ കെ.സി.രാജഗോപാലും മല്ലപ്പള്ളിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവിയും ഇരവിപേരൂരിൽ വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂരും തിരുവല്ലയിൽ ഡി.വൈ.എസ്.പി ഉമേഷും ഉദ്ഘാടനം നിർവഹിക്കും.മഹിളാ ഫെഡറേഷൻ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇടയാറന്മുളയിൽ ഡോ.എം.എസ്.സുനിൽ നിർവഹിക്കും.കെ.പി.എം.എസ് സുവർണ ജൂബിലിയുടെ ഭാഗമായി ലോക്ക്ഡൗൺ കാലത്ത് അംഗങ്ങളുടെ എല്ലാവീടുകളും പ്ലാസ്റ്റിക് വിമുക്തമാക്കും.ഹരിതച്ചട്ടം പ്രകാരം അടുക്കളത്തോട്ടവും നിർമ്മിക്കുന്നുണ്ട്.വാർത്താ സമ്മേളനത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.ജനാർദ്ദനൻ,ജില്ലാ പ്രസിഡന്റ് ഒ.സി.ജനാർദ്ദനൻ,ജില്ലാ സെക്രട്ടറി അനിൽ ബെഞ്ചമൺപാറ,ട്രഷറാർ പി.കെ.സുരേഷ്,കെ.പി.വൈ.എം ജില്ലാ സെക്രട്ടറി ടി.എസ്. രതീഷ് ലാൽ എന്നിവർ പങ്കെടുത്തു.