പത്തനംതിട്ട : പന്തളത്ത് വെള്ളപ്പൊക്കം ഉണ്ടായാൽ സ്വീകരിക്കേണ്ട പ്രതിരോധ നടപടികൾ തീരുമാനിക്കുന്നതിന് ചേർന്ന അവലോകനയോഗം ചിറ്റയംഗോപകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. വാർഡുതലത്തിൽ റാപ്പിഡ് റെസ്‌പോൺസ് ടീം രൂപീകരിക്കുക, വെള്ളം കയറാൻ സാദ്ധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി മുൻകരുതൽ സ്വീകരിക്കുക, ക്യാമ്പുകൾ തുടങ്ങുന്നതിനുള്ള കെട്ടിടങ്ങളുടെ പട്ടിക തയാറാക്കുക തുടങ്ങിയവ യോഗം ചർച്ച ചെയ്തു. ഇതുമായി ബന്ധപ്പെട്ട് തുടർ നടപടികൾക്കായി ഇറിഗേഷൻ, കൃഷി, റവന്യൂവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ജൂൺ എട്ടിന് ചേരുന്നതിനും തീരുമാനിച്ചു.
നഗരസഭാ ചെയർപേഴ്‌സൺ ടി. കെ. സതി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ആർ. ജയൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ രാധാരാമചന്ദ്രൻ, കെ.ആർ രവി, ആനി ജോൺതുണ്ടത്തിൽ, എസ്. രാമൻ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു