പന്തളം : ആരാധനാലയങ്ങൾ തുറന്നുകൊടുക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും വിശ്വാസികളുടെ താല്പര്യങ്ങൾ സംരക്ഷിക്കണമെന്നും കെ.പി.സി.സി ന്യൂനപക്ഷ സമിതി പന്തളം ബ്ലോക്ക് കമ്മറ്റി ആവശ്യപ്പെട്ടു. സോളമൻ വരവുകാലായിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ ഷാജി കുളനട, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ആർ.വിജയകുമാർ, അജോ മാത്യു, കെ.പി.മത്തായി, കുഞ്ഞുമോൻ, നജീർ തുടങ്ങിയവർ പ്രസംഗിച്ചു.