പത്തനംതിട്ട : അന്തർജില്ലാ സർവീസ് അനുവദിച്ചതോടെ ജില്ലയിൽ ഇന്നലെ കെ.എസ്.ആർ.ടി.സി 103 സർവീസുകൾ നടത്തി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു സർവീസ് നടത്തിയത്. യാത്രക്കാർ നിർബന്ധമായും മാസ്ക് ധരിക്കണം. സാനിറ്റൈസർ ഉപയോഗിക്കണം. സാമൂഹിക അകലം പാലിക്കണം. തിരക്കുകൂട്ടാൻ പാടില്ല തുടങ്ങിയ നിർദ്ദേശങ്ങളുണ്ടായിരുന്നു . കൊവിഡ് കർശന നിയന്ത്രണമേഖലയിൽ നിന്നുള്ള യാത്രക്കാരെ ബസിൽ കയറ്റിയില്ല. മിനിമം ചാർജ് എട്ട് രൂപയാണ്. ഓർഡിനറി കൂടാതെ ഫാസ്റ്റ് പാസഞ്ചർ ബസുകളും സർവീസ് നടത്തുന്നുണ്ട്. കോട്ടയം, മുണ്ടക്കയം, കൊട്ടാരക്കര, കൊല്ലം, ആയൂർ, പുനലൂർ, ചെങ്ങന്നൂർ, കായംകുളം, ആലപ്പുഴ എന്നിവിടങ്ങളിലേക്ക് ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്ന് സർവീസ് നടത്തി.

-----------------

പത്തനംതിട്ട : 21

തിരുവല്ല : 14

റാന്നി : 10

മല്ലപ്പള്ളി : 23

കോന്നി : 10

അടൂർ : 18

പന്തളം : 7