പത്തനംതിട്ട ജില്ലയിൽ ഇന്നലെ രണ്ട് കോവിഡ്19 കേസുകൾ സ്ഥിരീകരിച്ചു. മേയ് 24ന് മഹാരാഷ്ട്രയിൽ നിന്ന് ട്രാവലറിൽ എത്തിയ കൂടൽ സ്വദേശിനിയായ 27 വയസുകാരി.)മേയ് 27ന് കുവൈറ്റിൽ നിന്ന് കുവൈറ്റ്‌കൊച്ചി വിമാനത്തിൽ എത്തിയ കുമ്പഴ സ്വദേശിയായ 27 വയസുകാരൻ എന്നിവർക്കാണ് രോഗം..നിലവിൽ ജില്ലയിൽ 33 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 29 പേർ പത്തനംതിട്ട ജില്ലയിലും, നാലു പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 26 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എട്ടു പേരും അടൂർ ജനറൽ ആശുപത്രിയിൽ നാലു പേരും സിഎഫ്എൽടിസി റാന്നി മേനാംതോട്ടം ആശുപത്രിയിൽ 10 പേരും ഐസൊലേഷനിൽ ഉണ്ട്. സ്വകാര്യ ആശുപത്രികളിൽ 20 പേർ ഐസൊലേഷനിൽ ഉണ്ട്.