ചെങ്ങന്നൂർ: കൊവിഡ് 19 കാലയളവിൽ കേരളാ പൊലീസും ഫയർ ഫോഴ്സും നടത്തിയ സുത്യർഹമായ സേവനത്തിനുള്ള ആദരസൂചകമായി കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഭാഗമായുള്ള ബേക്കറി അസോസിയേഷൻ കേരളത്തിലെ മുഴുവൻ യൂണിറ്റുകളിലും നടത്തിവന്ന ആദരവിന്റ ഭാഗമായി ചെങ്ങന്നൂർ യൂണിറ്റ് മധുരം നൽകി ആദരിച്ചു. പ്രസിഡന്റ അലക്സാണ്ടർ ഭാരവാഹികളായ സെന്തിൽ,ചെറിയാൻ മത്തായി,നിസാർ,സുബൈർ,കരുണൻ,ജുബിൻ തുടങ്ങിയർ പങ്കെടുത്തു.