അടൂർ : കൊവിഡ് 19 ന്റെ സാഹചര്യത്തിൽ വിദ്യാഭ്യസമേഖലയിൽ നടപ്പിലാക്കുന്ന ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാതെ വിഷമിക്കുന്ന ചൂരക്കോട് ഗവ.എൽ.പി സ്കൂളിലെ 28 കുട്ടികൾക്ക് ഓൺലൈൻ സൗകര്യത്തിനായി ടി.വി സൗകര്യമൊരുക്കി ഡി.വൈ.എഫ് ഐ യുടെ മാതൃക പ്രവർത്തനം നടത്തി.സാമൂഹിക അകലം പാലിച്ച് കുട്ടികൾക്ക് സ്കൂളിൽ തന്നെ ഓൺലൈൻ പഠന സൗകര്യമൊരുക്കും.വീട്ടിൽ ടി.വിയും മൊബൈൽ ഫോൺ സൗകര്യവുമില്ലാത്ത കുട്ടികൾക്കാണ് പഠന സൗകര്യമൊരുക്കിയത്.ഇതിനായി ടിവി,കമ്പ്യൂട്ടർ, ലാപ്ടോപ്പ്,ടാബ് എന്നിവ സ്കൂളിന് കൈമാറി.ഏറത്ത് പഞ്ചായത്ത് മെമ്പർ ടി.ഡി സജി സ്കൂൾ ഹെഡ്മിസ്ട്രസ് ബുഷ്റ ടീച്ചറിന് കൈമാറി.ഇതോടൊപ്പം സ്കൂളിലേക്ക് കേബിൾ കണക്ഷനും ലഭ്യമാക്കി.ഡി.വൈ.എഫ്.ഐ ജില്ല ട്രഷറാർ ബി.നിസാം, ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദ് അനസ്,തുവയൂർ മേഖലാ സെക്രട്ടറി ഫ്രാൻസിസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ബ്ലോക്കിലെ മുഴുവൻ സ്കൂളുകളിലും ടിവി ചലഞ്ച് സംഘടിപ്പിക്കാനാണ് അടൂർ ബ്ലോക്ക് കമ്മിറ്റിയുടെ തീരുമാനമെന്ന് സെക്രട്ടറി അഖിൽ പെരിങ്ങനാടൻ പറഞ്ഞു.