പത്തനംതിട്ട : കൊവിഡ് 19 പ്രതിരോധത്തിന്റെ പേരിൽ മാറ്റി നിർത്തിയ അറുപത് വയസിന് മുകളിലുള്ള തൊഴിലുറപ്പ് തൊഴിലാളികൾക്ക് സഹായം നൽകണമെന്ന് ജില്ലാ തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രസിഡന്റ് എ. ഷംസുദ്ദീൻ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി തോട്ടുവാ മുരളി അദ്ധ്യക്ഷത വഹിച്ചു.