പത്തനംതിട്ട : ക്ഷീരവികസനവകുപ്പ് എം.എസ്.ഡി.പി പ്രകാരം ഒന്ന് മുതൽ പത്ത് വീതമുള്ള പശു, 10 കിടാരി എന്നിവയുടെ യൂണിറ്റുകൾ, കോമ്പസിറ്റ് ഡയറി യൂണിറ്റുകൾ, അവശ്യാധിഷ്ഠിത ധനസഹായം, കറവയന്ത്രം, കാലിത്തൊഴുത്ത് നിർമാണം തുടങ്ങിയ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ക്ഷീരകർഷകർ ജൂൺ 15ന് മുൻപ് അതത് ബ്ലോക്കുകളിലെ ക്ഷീരവികസന യൂണിറ്റുകളിൽ അപേക്ഷ നൽകണം.