പത്തനംതിട്ട : മുത്തൂറ്റ് ഹെൽത്ത് കെയർ സ്ഥാപക മെഡിക്കൽ ഡയറക്ടറായ ഡോ.ജോർജ്ജ് കുര്യൻ മുത്തൂറ്റിന്റെ മുപ്പത്തി ഒന്നാമത് ചരമ വാർഷികത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങിൽ മുത്തൂറ്റ് ഹെൽത്ത് കെയർ പുറത്തിറക്കിയ ജേർണൽ ഒഫ് മുത്തൂറ്റ് ഹെൽത്ത് കെയറിന്റെ രണ്ടാം വാല്യം പത്തനംത്തിട്ട എം.ജി.എം മുത്തൂറ്റ് ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ. ജെറി ജോൺ ജോർജ് പ്രകാശനം ചെയ്തു. മുത്തൂറ്റ് ഹെൽത്ത് കെയർ ഡയറക്ടർ വത്സാ കുര്യൻ മുത്തൂറ്റ് ഏറ്റു വാങ്ങി.കോഴഞ്ചേരി എം.ജി.എം മുത്തൂറ്റ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.ചെറിയാൻ മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ചീഫ് എഡിറ്റർ ഡോ.മാത്യു വർഗീസ്, ഡോ.മാത്യു തര്യൻ എന്നിവർ പങ്കെടുത്തു.