പന്തളം : ശതാബ്ദിയിലേക്ക് കടക്കുന്ന ഉളവുക്കാട് ആർ.സി.വി സ്‌കൂളിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.സ്‌കൂളിന്റെ രണ്ട് ബ്ലോക്കുകളും നവീകരിച്ച് ആധുനിക പഠന സൗകര്യങ്ങൾ ഏർപ്പെടുത്തും.എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി
വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശവും,സഹായവും അനുസരിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയൻ സെക്രട്ടറി ഡോ.എ.വി ആനന്ദരാജ് നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.യൂണിയനിലെ ശാഖാ യോഗങ്ങളുടെയും,നാട്ടുകാരടേയും സഹകരണത്തോടെ ഏറ്റവും മികച്ച പൊതുവിദ്യാഭ്യാസ സ്ഥാപനമായി ആർ.സി.വി സ്‌കൂളിനെ മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു.ചടങ്ങിൽ യൂണിയൻ വൈസ് പ്രസിഡന്റ് ടി.കെ വാസവൻ,പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനിൽ കൗൺസിൽ അംഗങ്ങളായ ഉദയൻ പാറ്റൂർ,സുരേഷ് മുടിയൂർകോണം,ഉളവുക്കാട് ശാഖാ പ്രസിഡന്റ് സോമൻ,സെക്രട്ടറി ബി.സദാശിവൻ,മോഹനൻ പണയിൽ, ഗോപി ശ്രീനാരായണപുരം,സ്‌കൂൾ എച്ച് എം ഗീത,എൻ.വിനയചന്ദ്രൻ ,തുടങ്ങിയവർ പങ്കെടുത്തു.