പത്തനംതിട്ട: ജില്ലയിൽ കൊവിഡ് ബാധ തുടരുന്നതിനാൽ, അഞ്ചാംവട്ട ലോക്ക് ഡൗണിലെ നിയന്ത്രണങ്ങൾ എല്ലാവരും പാലിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി. സാമൂഹ്യ അകലം പാലിച്ചും ശുചിത്വ മാനദണ്ഡങ്ങൾ അനുവർത്തിച്ചും ക്വാറന്റൈനിലുള്ളവർ അതു ലംഘിക്കാതെയും കൊവിഡിനെതിരെ പ്രതിരോധം തീർക്കണം. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ നടപടി തുടരുമെന്നും മാസ്‌ക് ധരിക്കാത്ത 103 പേർക്ക് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയതായും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.