കൊടുമൺ: അടൂർ- തട്ട- പത്തനംതിട്ട റോഡിലൂടെയാണോ യാത്ര. തട്ടയിലെത്തുമ്പോൾ റോഡരികിൽ ഇടയ്ക്കിടെ പച്ചക്കറിക്കടകൾ കാണാം.ധൈര്യമായി വാങ്ങിക്കോളൂ. സമീപത്തെ കൃഷിയിടങ്ങളിൽ നിന്ന് വിളവെടുത്ത് കർഷകർ നേരിട്ട് വിൽപന നടത്തുന്നതാണ്. പച്ചക്കറിക്കൃഷിയെ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന സർക്കാർ പദ്ധതികൾ തയാറാക്കുന്നതിന് വളരെ മുമ്പുതന്നെ ഇവിടെ റോഡരികിലെ വിപണിയുണ്ടായിരുന്നു.
തട്ടച്ചീനിക്ക് ഏറെ പ്രിയം
തട്ടയിൽ ചീനി വളരെയധികം പ്രശസ്തമാണ്.എന്നാൽ ഇന്ന് ചീനിയോടൊപ്പം തന്നെ മറ്റു പച്ചക്കറികൾ നൂറുമേനി വിളയാണ് തട്ടയുടെ പാഠങ്ങളിൽ. തടയുടെ വയലുകളിൽ വിളയുന്ന പച്ചക്കറികളിൽ ഭൂരിഭാഗവും ഇവിടെ തന്നെ വിറ്റു വിറ്റുപോകുന്നു. കൃഷി ചെയ്യുന്ന പച്ചക്കറികളും മറ്റ് കാർഷിക ഉൽപന്നങ്ങളും കർഷകരുടെ തന്നെ കൂട്ടായ്മയോ വിപണികൾ വഴി വിൽക്കുകയായിരുന്നു കർഷകരിൽ പലരും. എന്നാൽ വിപണിയിലെ വില കുറവ് ലോക ഡൗൺ മൂലം വിപണി തടസപ്പെടുകയും ചെയ്തതോടെ കർഷകർ തന്നെ നേരിട്ട് വിപണനം രംഗത്തേക്കും ഇറങ്ങിയിരിക്കുകയാണ്. അടൂർ-തട്ട പത്തനംതിട്ട റോഡിൽ ആനന്ദപ്പള്ളിക്കും കൈപ്പട്ടൂരിനും ഇടയിൽ നാടൻ പച്ചക്കറികളുടെ വഴിയോരക്കച്ചവടം ഈ വഴി കടന്നുപോകുന്ന യാത്രക്കാരെയും ആകർഷിക്കുന്നുണ്ട്.
വഴിയോരക്കച്ചവടത്തിലെ ഇനങ്ങൾ
പയർ,ചീര,വെണ്ടയ്ക്ക,വെള്ളരിക്കാ,പാവയ്ക്കാ,ചിമ ചക്ക,തുടങ്ങിയ പച്ചക്കറികളും ഏത്തക്കുല, വിവിധതരം വാഴക്കുലകൾ,ചീനി ചേമ്പ് കാച്ചിൽ കിഴങ്ങ് തുടങ്ങിയവയെല്ലാം ഓരോ സീസണുകളിൽ തടയുടെ വഴിയോരക്കച്ചവടം ആയി മാറുകയാണ് . സ്ഥിരമായി പച്ചക്കറി വിൽക്കുന്ന കടകളും മറ്റും കടകൾക്ക് മുന്നിലും സാധനങ്ങൾ കൊണ്ടു വച്ച വിൽക്കുന്നവരും ഈ കൂട്ടത്തിലുണ്ട്. ദൂരസ്ഥലങ്ങളിൽ നിന്ന് യാത്ര ചെയ്തു വരുന്നവർക്ക് ഒരു വാഹനങ്ങൾ നിറുത്തി ഈ പച്ചക്കറികളും കാർഷിക ഉൽപന്നങ്ങളും ഇവിടെ നിന്ന് വാങ്ങി കൊണ്ടു പോകുന്നതും പതിവാണ്. കുറഞ്ഞ വിലയിൽ നല്ല പച്ചക്കറി ലഭിക്കുന്നു എന്നതാണ് തടയുടെ പ്രത്യേകത. പച്ചക്കറികൾ മൊത്തമായി എടുക്കുന്നവരും ഇപ്പോൾ തട്ടയിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്.
-കുറഞ്ഞ വിലയിൽ പച്ചക്കറി വാങ്ങാം
-പച്ചക്കറികൾ മൊത്തമായും എടുക്കുന്നവരുമുണ്ട്
നാടൻ പച്ചക്കറിക്ക് ആവശ്യക്കാർ വളരെയധികം കൂടുതലാണ്
(കർഷകർ)