@ മുൻ വർഷങ്ങളിൽ നട്ടതിന്റെ പത്ത് ശതമാനം പോലും സംരക്ഷിച്ചില്ല
@ ഒരു തൈ ഉണ്ടാക്കാൻ ചെലവ് 17രൂപ
പത്തനംതിട്ട: പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കൃഷിവകുപ്പും വനംവകുപ്പും ചേർന്ന് ജില്ലയിൽ 4ലക്ഷം വൃക്ഷത്തൈകൾ വിതരണം ചെയ്യുമെന്ന് പ്രഖ്യാപനം. മുൻ വർഷങ്ങളിലും ഇതേപോലെ ലക്ഷക്കണക്കിന് തൈകൾ വിതരണം ചെയ്തെങ്കിലും പത്ത് ശതമാനം പോലും സംരക്ഷിച്ച് വളർത്താൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് ഇൗ വർഷം 4 ലക്ഷം തൈകൾ വിതരണം ചെയ്യുന്നത്. ഒരു വൃക്ഷത്തൈ പരിപലിച്ച് വിതരണം ചെയ്യുന്നതിന് 17രൂപയാണ് ചെലവാകുന്നത്. 4 ലക്ഷം തൈകൾ വിതരണത്തിന് തയ്യാറാകുമ്പോൾ 68 ലക്ഷമാണ് ചെലവ്. വനംവകുപ്പിന്റെ സാമൂഹിക വനവൽക്കരണ വിഭാഗം കരാർ അടിസ്ഥാനത്തിലാണ് നഴ്സറി നടത്തുന്നത്. ജില്ലയിൽ മുറിപ്പാറ നഴ്സറിയിൽ 3 ലക്ഷം തൈകളും വള്ളംകുളത്ത് 1ലക്ഷം തൈകളുമാണ് വിതരണത്തിന് പാകമായത്.
ഡിസംബറിൽ അരി പാകിയും തൈ നട്ടും തുടങ്ങുന്ന പരിപാലനം മെയിൽ അഞ്ച് മാസം പൂർത്തിയാകുമ്പോഴാണ് വിതരണം ചെയ്യുന്നത്.
ഒരു ലക്ഷം തൈകൾ വനംവകുപ്പും മറ്റ് വകുപ്പുകളും വഴി നട്ടുപിടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ജില്ലാതല ഉദ്ഘാടനം എത്തലയിൽ
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതല വൃക്ഷത്തൈ വിതരണവും നടീൽ പ്രവർത്തനങ്ങളും ഇന്ന് രാവിലെ 10 ന് റാന്നി ഐത്തല പള്ളിക്കടവിൽ നടക്കും.