പ്രമാടം : പ്രമാടം കൃഷി ഭവനിൽ നിന്ന് ഇന്ന് മുതൽ വാഴവിത്ത്, പേര, നെല്ലി, നാരകം, പ്ളാവ്, മാവ് എന്നിവ സൗജന്യമായി വിതരണം ചെയ്യും. ആവശ്യമുള്ളവർ കരം കെട്ടിയ രസീത്, ആധാർ എന്നിവയുടെ പകർപ്പുമായി എത്തണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.