1

പള്ളിക്കൽ : ജൈവവൈവിദ്ധ്യങ്ങളുടെ കലവറകളായ കാവുകളാൽ സമ്പന്നമാണ് പള്ളിക്കൽ ഗ്രാമം. ഏലകളുടെ അരിക് പറ്റിയുള്ള കാവുകളും വള്ളിപടർപ്പുകളും കുറ്റികാടുകളും എല്ലാം ഇപ്പോഴും ചാരുതയേകുന്നു. പത്ത് സെന്റുമുതൽ ഒരേക്കർ വരെ വിസ്തൃതിയുള്ള കാവുകൾ പലതരം ജീവികൾ, ഒൗഷധ സസ്യങ്ങൾ എന്നിവയാൽ സമ്പന്നമാണ്. ഇവിടെ ആരാധനയുണ്ട്. കാവു നശിപ്പിച്ചാൽ ദോഷം സംഭവിക്കുമെന്ന് വിശ്വസിക്കുന്നു.

നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് പള്ളിക്കലിലെ കാവുകളുടെ ചരിത്രത്തിന്.

അത് ബുദ്ധകാലഘട്ടത്തിൽ തുടങ്ങുന്നു. പള്ളിക്കലെന്ന നാമത്തിൽ ബുദ്ധമത ജീവിതശൈലിയുടെ സ്പന്ദനമുണ്ട്. സാധാരണ ബുദ്ധമതകാർ ബുദ്ധ എന്നതിന് പുത്ര,പുത്ത എന്നൊക്കെ ഉരുവിട്ടിരുന്നു .ഇവർ വസിച്ചിരുന്നത് കാവുകളടങ്ങിയ പ്രദേശങ്ങളിലാണ് . ഇത്തരം പ്രദേശങ്ങളെ പുത്രകാട് ,പുത്രന്റയ്യം ,പുത്തൻകാവ് എന്നൊക്കെയാണ് വിളിച്ചിരുന്നത്. ഇതിനെ അനുസ്മരിപ്പിക്കുന്ന പുത്രകാടും പുത്രന്റയ്യവും ഇപ്പോഴും പള്ളിക്കലുണ്ട് .

എങ്കിലും കാവ് സംരക്ഷണം ഇപ്പോഴും പുതിയ തലമുറയ്ക്ക് താത്പര്യമില്ലാത്ത വിഷയമാണ്.

പള്ളിക്കലെ പ്രധാന കാവുകൾ

പറത്തൂർ കാവുകൾ, വലിയപുരക്കൽ കാവ് , കടൂങ്കൽകാവ്, കൊച്ചുകളീക്കൽകാവ്, പുത്തൻകളീക്കൽ കാവ് , കാരാൽകാവ്, നിലമേൽകാവ്, ചൂരൽവയൽകാവ്, കണ്ടാളൻകാവ്, പുളിമൂട്ടുതറകാവ്, വലിയതറകാവ് ,അയണികാട്ടുതകാവ് ,ഇളങ്ങള്ളൂർ കാവ്,താഴത്തേതിൽകാവ് ,തറയിൽകാവ് ,കോണത്ത് കാവ് മായയക്ഷികാവ്.

നിലം സംരക്ഷിക്കാൻ നിയമമുള്ളതുപോലെ സ്വകാര്യസ്വത്താണെങ്കിലും കാവുകൾ സംക്ഷിക്കാൻ നിയമമുണ്ടാകണം. ധനസഹായംഅനുവദിക്കണം.

അവിനാഴ് പള്ളീനഴികത്ത്

പരിസ്ഥിതിപ്രവർത്തകൻ