തിരുവല്ല: താറാവ് കൃഷിയിൽ വൻ മുന്നേറ്റത്തിന് വഴിയൊരുക്കുമായിരുന്ന മഞ്ഞാടിയിലെ ഹാച്ചറി അനാസ്ഥയുടെ നടുക്കടലിൽ. അഞ്ച് തൊഴിലാളികളെ നിയമിക്കുന്നതിനുള്ള കാലതാമസം മൂലമാണ് ഹാച്ചറി തുറക്കാൻ കഴിയാത്തത്. ഏഴുകോടിയോളം രൂപ ചെലവിലാണ് മൃഗസംരക്ഷണ വകുപ്പ് ഹാച്ചറി നിർമ്മിച്ചത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഉദ്ഘാടനം . താറാവിന്റെ ഒരുലക്ഷത്തോളം മുട്ടകൾ വിരിയിച്ചെടുക്കാൻ ഇവിടെ സൗകര്യമുണ്ട്. പക്ഷെ തൊഴിലാളികളെ നിയമിക്കാത്തതിനാൽ പ്രവർത്തനം തുടങ്ങിയില്ല.. പ്രവർത്തിപ്പിക്കാത്തതിനാൽ കോടികൾവിലയുള്ള യന്ത്രങ്ങൾ നാശാവസ്ഥയിലാണ്. ഹാച്ചറിയോടൊപ്പം ആരംഭിച്ച താറാവ് വളർത്തൽ പരിശീലന കേന്ദ്രം മാത്രമാണ് പ്രവർത്തിക്കുന്നത്..
---------------------
നിരണത്തെ ഫാമിലെ താറാവുകൾ ഇടുന്ന മുട്ടകൾ മഞ്ഞാടിയിലെ ഹാച്ചറിയിൽ വിരിയിടുക്കാനുള്ള പദ്ധതിയാണ് പെരുവഴിയിലായത്..
------------
പരിമിതിയോടെ
നിരണം ഡക്ക്ഫാം
പരിമിതമായ സൗകര്യത്തിലാണ് നിരണം ഡക്ക് ഫാമിന്റെ പ്രവർത്തനം. 2018ലെ പ്രളയത്തിൽ ഇവിടുത്തെ രണ്ടായിരത്തിലേറെ താറാവുകൾ ചത്തിരുന്നു. അമ്പതിനായിരത്തോളം മുട്ടകളും നശിച്ചു. ഇങ്കുബേറ്ററുകളും താറാവുകളെ ഇട്ടിരുന്ന ഷെഡും ഉൾപ്പെടെ പലതും തകർന്നു. ഇതുകാരണം പഴയപോലെ മുട്ടകൾ വിരിയിക്കാൻകഴിയുന്നില്ല. 4500 മുട്ടകൾ വിരിയിക്കാനുള്ള സൗകര്യമേ ഇവിടെയുള്ളൂ. പക്ഷേ ആറായിരം വരെ വിരിയിച്ചെടുക്കാറുണ്ട്.
-------------------
ലോക്ക് ഡൗണായതിനാൽ താറാവ് കുഞ്ഞുങ്ങളുടെ ഉൽപാദനം നിറുത്തിവച്ചിരിക്കുകയാണ്. ആയിരം ബ്രോയിലർ താറാവുകളും 70 ദിവസം പ്രായമായ 5000 കുട്ടനാടൻ താറാവുകളും ഇപ്പോൾ വിൽപനയ്ക്കുണ്ട്.
-------------
താറാവ് കുഞ്ഞുങ്ങളുടെ വില
വളർത്തുതാറാവ്
(ഒരു ദിവസം പ്രായം)- 18 രൂപ
ഇറച്ചിത്താറാവ്
(ഒരു ദിവസം പ്രായം)- 45 രൂപ