തിരുവല്ല: മല്ലപ്പള്ളി താലൂക്ക് ആശുപത്രിയെ കൊവിഡ് 19 ചികിത്സയ്ക്ക് സജ്ജമാക്കുന്നതിനായി 39 .8 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി മാത്യു ടി. തോമസ് എം.എൽ.എ അറിയിച്ചു. കൊവിഡ് ചികിത്സയ്ക്ക് ആവശ്യമായ വെന്റിലേറ്ററുകൾ, ഓപ്പറേഷൻ തീയറ്ററിലേക്കും ലാബിലേക്കും വാർഡുകളിലേക്കും വേണ്ടിവരുന്ന മെഡിക്കൽ ഉപകരണങ്ങൾ, ഫർണിച്ചറുകൾ എന്നിവ വാങ്ങുന്നതിനാണ് തുക അനുവദിച്ചത്. തിരുവല്ല താലൂക്ക് ആശുപത്രിയെ കൊവിഡ് ചികിത്സയ്ക്ക് സജ്ജമാക്കുന്നതിന് അനുവദിച്ച 68 ലക്ഷം രൂപ ഉപയോഗിച്ച് ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി എം.എൽ.എ പറഞ്ഞു