തിരുവല്ല: കാലവർഷം ശക്തിപ്രാപിക്കുന്നതിനാൽ നഗരസഭയിൽ നിന്നും മുറിച്ചു മാറ്റാൻ ആവശ്യപ്പെട്ടിട്ടുള്ള മരങ്ങളും മരത്തിന്റെ ശിഖരങ്ങളും അടിയന്തരമായി മുറിച്ചുമാറ്റണമെന്നും ഇല്ലായെങ്കിൽ അതുമൂലമുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്ക് ഉടമകൾ ബാദ്ധ്യസ്ഥരായിരിക്കുമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.