പത്തനംതിട്ട : ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ മുഴുവൻ വിദ്യാർത്ഥികൾക്കും സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. ജില്ലാ ജനറൽ സെക്രട്ടറി തൗഫിഖ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. മുസ്ളീം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എൻ.എ നൈസാം ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നിയാസ് റാവുത്തർ, മുഹമ്മദ് അൻസാരി, മുഹമ്മദ് ഹനീഫ, ഫൈസൽ സുൽത്താൻ, സുഹൈൽ, അനസ്, ശിഹാബ്, റഷീദ് എന്നിവർ പങ്കെടുത്തു.